ചുങ്കത്തറയിലെ ഭീഷണി പ്രസംഗത്തിൽ പി.വി അൻവറിനെതിരെ കേസ്
കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എടക്കര പൊലീസ് കേസെടുത്തത്.
Update: 2025-03-02 17:14 GMT
നിലമ്പൂർ: സിപിഎം നേതാക്കൾക്കെതിരായ ഭീഷണി പ്രസംഗത്തിൽ പി.വി അൻവറിനെതിരെ കേസെടുത്തു. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എടക്കര പൊലീസ് കേസെടുത്തത്.
യുഡിഎഫ് പ്രവർത്തകർക്ക് നേരെയും തന്റെ നെഞ്ചത്തേക്കും വന്നാൽ വീട്ടിൽ കയറി തലയടിച്ചു പൊടിക്കുമെന്നായിരുന്നു അൻവർ പറഞ്ഞത്. സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ നൽകിയ പരാതിയിലാണ് കേസ്.