'നീ പുലയൻ അല്ലേ ആ വാല് തന്നെ ധാരാളം'; ജാതി അധിക്ഷേപത്തില്‍ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ കേസെടുത്തു

വിപിൻ മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയിൽ വെള്ളം തളിച്ചുവെന്നും എഫ്ഐആറിലുണ്ട്

Update: 2025-11-09 05:32 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു.പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.

വിജയകുമാരിക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിലുള്ളത്.' നീ പുലയൻ അല്ലേ ആ വാല് തന്നെ ധാരാളം' എന്ന് വിജയകുമാരി പറഞ്ഞു. വിപിൻ മുറിയിൽ  പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച്  വിജയകുമാരി മുറിയിൽ വെള്ളം തളിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

Advertising
Advertising

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 സംസ്‌കൃതം വിഭാഗം ഡീനിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. ഡോ സി.എൻ വിജയകുമാരി ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും നടത്തിയെന്നാണ് പരാതി. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസ് നോമിനിയായ ഡീൻ പിഎച്ച്ഡി നൽകാൻ തടസം നിൽക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News