കേരള സർവകലാശാല സംഘർഷം: SFI -KSU നേതാക്കൾക്കെതിരെ കേസെടുത്തു
കണ്ടാലറിയാവുന്ന 200 പേർക്ക് എതിരെയും പോലീസ് കേസെടുത്തു
Update: 2025-04-11 01:59 GMT
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് SFI -KSU സംഘർഷത്തിൽ പോലീസ് കേസെടുത്തു. പത്ത് SFI- KSU നേതാക്കൾക്കെതിരെയാണ് കൻ്റോൺമെൻ്റ് പോലീസിന്റെ നടപടി. കണ്ടാലറിയാവുന്ന 200 പേർക്ക് എതിരെയും പോലീസ് കേസെടുത്തു.
ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. സംഘർഷത്തിൽ SFI സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദ്, KSU സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നസിയ മുണ്ടപ്പള്ളി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയപ്പോൾ പതിനൊന്ന് വർഷത്തിനുശേഷം യൂണിയൻ വൈസ് ചെയർപേഴ്സൺ സ്ഥാനം KSU നേടി. ചരിത്രത്തിലാദ്യമായി വിദ്യാർത്ഥി സെനറ്റിലെ ഒരു സീറ്റ് എംഎസ്എഫും പിടിച്ചെടുത്തു.