പാതിരാത്രി എത്തി ചുമരിൽ ചിത്രംവര; കണ്ണൂരിലെ ബ്ലാക്ക് മാന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെറുപുഴ പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്

Update: 2023-07-30 09:39 GMT
Editor : banuisahak | By : Web Desk

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രാത്രി കാലങ്ങളിൽ ഭീതി പടർത്തുന്ന അജ്ഞാതന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ചെറുപുഴ പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കരി കൊണ്ട് ബ്ലാക്ക് മാൻ എന്ന് എഴുതിയിരുന്നു. രാത്രിയിൽ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. ഇതിന് ഇടയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞത്. ഇയാൾക്കായുള്ള പൊലീസീന്റെയും നാട്ടുകാരുടെയും തെരച്ചിൽ തുടരുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News