ബിവറേജില്‍ നിന്ന് 30 ലേറെ മദ്യക്കുപ്പിയും പണവും കവര്‍ന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പ്രതികളെക്കുറിച്ചു സൂചന ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും പൊലീസ്

Update: 2023-12-14 05:35 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ചെർപ്പുളശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് കൗണ്ടറിലെ മോഷണം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്.രണ്ടുപേരുടെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. കവർച്ച നടത്തിയവർ നീലനിറത്തിലുള്ള സ്കൂട്ടർ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പ്രതികളെക്കുറിച്ചു സൂചന ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം നവംബർ 19-ന് പുലർച്ചെയാണു കവർച്ച നടന്നത്. മുപ്പതിലേറെ മദ്യക്കുപ്പികളും നാണയത്തുട്ടുകളടങ്ങിയ സഞ്ചിയുമാണ് കവർന്നത്.10 വർഷം മുമ്പും ഇതേ മദ്യവില്പനശാലയിൽ കവർച്ച നടന്നിരുന്നു. വൻ തുക നഷ്ടപ്പെട്ടിട്ടും കേസിൽ ആരേയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News