കോവിഡ് കുറയുന്നില്ല; കേരളത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും

രോഗ വ്യാപനം, ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയാത്തതിന്‍റെ കാരണങ്ങൾ എന്നിവ സംഘം പരിശോധിക്കും

Update: 2021-07-02 07:37 GMT

കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. രോഗ വ്യാപനം, ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയാത്തതിന്‍റെ കാരണങ്ങൾ എന്നിവ സംഘം പരിശോധിക്കും. കേരളത്തിന് പുറമെ അരുണാചൽ, ത്രിപുര, ഛത്തീസ്ഗഡ്, ഒഡീഷ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര സംഘം സന്ദർശി‌ക്കുന്നുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കേസുകളും 853 മരണവും റിപ്പോർട്ട് ചെയ്തു. മരണ. സഖ്യ നാല് ലക്ഷം കടന്നു. ആകെ കോവിഡ് മരണം 4,00,312 ആയി.

അതേസമയം പ്രതിരോധ മരുന്നിന്‍റെ പേരിൽ ഉള്ള രാഷ്ട്രീയം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നിർത്തണമെന്ന് കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. കോവിഡിനെതിര വലിയ പോരാട്ടം നടക്കുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണ് രാഹുൽ എന്ന് ഗോയൽ ആരോപിച്ചു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News