'മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്'; നിലപാട് തിരുത്തണമെന്ന് കെ.വി തോമസ്

'ദുരന്തത്തെ സംബന്ധിച്ച് കേരളത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല'

Update: 2024-11-14 16:59 GMT

തിരുവനന്തപുരം: തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് മുണ്ടക്കൈ വിഷയത്തിൽ കേന്ദ്രം മറുപടിയായി നൽകിയതെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിന് പിന്നിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിയാണ്. വിഷയത്തിൽ സംസ്ഥാനം നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.

'ജൂലൈയിലാണ് ദുരന്തം ഉണ്ടാകുന്നത്, ആ​ഗസ്ത് രണ്ടാം തീയതി കത്ത് കൊടുത്തു. അതിനുശേഷം കേന്ദ്ര സംഘം വന്നു. അവരുടെ റിപ്പോർട്ട് വന്നിട്ടും മൂന്ന് മാസം കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയയാത്ര കഴിഞ്ഞാൽ മുണ്ടക്കൈയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നിർമലാ സീതാരാമൻ എന്നോട് പറഞ്ഞത്. എന്നാൽ മറുപടി നൽകിയില്ല എന്നു മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് എന്നോട് പറഞ്ഞത്.'- കെ.വി തോമസ് പറഞ്ഞു.

Advertising
Advertising

'പ്രധാനമന്ത്രി നേരിട്ട് കണ്ടതാണ് മുണ്ടക്കൈയിലെ കാഴ്ച. ദുരന്തത്തെ സംബന്ധിച്ച് കേരളത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കേന്ദ്രസർക്കാരിൻ്റെ ഉത്തരവാദിത്തമാണിത്. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചത്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്. ആഗസ്ത് രണ്ടിനായിരുന്നു കെ.വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News