സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വരും മണിക്കൂറിൽ തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജിക്കും

Update: 2023-10-22 12:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയും കോഴിക്കോടുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


അറബിക്കടലിൽ രൂപം കൊണ്ട തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. വരും മണിക്കൂറിൽ തേജ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിൽ ഉരിത്തിരിയുന്ന ന്യൂനമർദത്തിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.

Advertising
Advertising


മലയോര മേഖലകളിൽ അതിതീവ്ര ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News