'പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല, മനപ്പൂര്‍വം വിട്ടുനിട്ടില്ല'; കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ വിട്ടുനിന്നതിൽ ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് തെറ്റാണെന്നും വിട്ടു നിന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ പറഞ്ഞിരുന്നു

Update: 2025-08-20 07:38 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ യുവജനസമ്പർക്ക യാത്രയിൽ നിന്നും വിട്ടുനിന്നതില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മൻ. നേരത്തെ ഏല്‍ക്കാത്ത പരിപാടിയാണെന്നും ബോധപൂർവം വിട്ടു നിന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്. പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്. രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് താന്‍ എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേയെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് ചോദിച്ചു.

Advertising
Advertising

എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണെന്നും ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർത്തു കൊള്ളാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ജില്ലയിലുണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് തെറ്റാണെന്നും വിട്ടു നിന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാർ പറഞ്ഞിരുന്നു. ഇന്ന് രാവിലെ മുഖദാർ ബീച്ചിൽ നടന്ന പരിപാടിയിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കുമെന്ന പോസ്റ്റർ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ജില്ലയിലെത്തിയെങ്കിലും ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുത്തില്ല. രമ്യ ഹരിദാസാണ് പരിപാടി ഉൽഘാടനം ചെയ്തത്. അതോടെയാണ് അതൃപ്തി പരസ്യമാക്കി ഡിസിസി പ്രസിഡണ്ട് രംഗത്തെത്തിയത്.

യൂത്ത് കോണ്ഗ്രസിലെ വിഭാഗയതയാണ് വിവാദത്തിന് പിന്നിലെന്നാണ് സൂചന. ഷാഫി-രാഹുല്‍ വിഭാഗത്തിന് മേല്‍കൈയ്യുള്ള മണ്ഡലത്തിലെ പരിപാടിയായതിനാലാണ് ചാണ്ടി ഉമ്മന്‍ താല്പര്യം കാണിക്കാത്തതെന്നാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരുതുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News