ഡ്രൈവർക്ക് നെഞ്ചുവേദന, ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്
ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം
Update: 2024-12-09 05:35 GMT
കോട്ടയം: ചങ്ങനാശേരിയിൽ ഡ്രൈവർക്ക് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ ബസ് യാത്രക്കാരായ മൂന്നുപേർക്ക് നിസാര പരിക്കേറ്റു.
ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരിശുംമൂട് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ചികിത്സയിലുള്ള പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമാണ്.