ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.

Update: 2022-06-02 10:22 GMT

ആലപ്പുഴ: ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ചേർത്തല സ്വദേശിനിയായ ഹെനയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 26നാണ് ഹെന മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഭർത്താവ് കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് ഹെനയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News