'അമ്മാതിരി കമന്റ് വേണ്ട'; 'നല്ല പ്രസംഗത്തിന്' നന്ദി പറഞ്ഞ അവതാരകയോട് മുഖ്യമന്ത്രി

മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി അവതാരകയോട് അതൃപ്തി പ്രകടിപ്പിച്ചത്.

Update: 2024-03-06 06:52 GMT

തിരുവനന്തപുരം: മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ വളരെ നല്ല പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 'അമ്മാതിരി കമന്റ് വേണ്ട...നിങ്ങൾ ആളെ വിളിച്ചാൽ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നവകേരള സദസ്സിന്റെ തുടർച്ചയായാണ് ന്യൂനപക്ഷ വിഭാഗങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച. മുസ്‌ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസാ അധ്യാപകർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News