സിംഗപ്പൂർ സന്ദർശനം ചുരുക്കി മുഖ്യമന്ത്രി യുഎഇയിലെത്തി; 20 ന് കേരളത്തിൽ തിരിച്ചെത്തും

ഈ മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്

Update: 2024-05-15 07:56 GMT
Editor : Lissy P | By : Web Desk

ദുബൈ: സിംഗപ്പൂർ സന്ദർശനം ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തി. പുലർച്ചെ അഞ്ച് മണിക്കാണ് ദുബൈയിൽ എത്തിയത്. ഈ മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

 എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും  12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. എന്നാൽ സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിലെത്തി. അവിടെ നിന്നാണ് ഓൺലൈനായി മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. ഇരുപതാം തീയതിയോടുകൂടി കേരളത്തിൽ തിരികെ എത്തുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു .കുറച്ചു ദിവസങ്ങൾ കൂടി ദുബായിൽ ഉണ്ടെങ്കിലും ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി രണ്ട് ദിവസം കൂടി അവിടെ നില്‍ക്കുന്നതായിരിന്നു നല്ലതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Advertising
Advertising

അതേസമയം, നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്ന കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ വിളിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറും. ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ സഭാ സമ്മേളനം ചേരാനാണ് നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ ശിപാർശ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News