'അനുനയത്തിന് ശ്രമിക്കുന്നുവെന്ന് വിലയിരുത്തില്ലേ?'; ചീഫ് സെക്രട്ടറി ഗവർണറെ കണ്ടതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

ഇന്നലെ യാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്

Update: 2022-09-20 15:21 GMT
Advertising

തിരുവനന്തപുരം: വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി വി.പി ജോയി ഗവർണറെ കണ്ടതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. സർക്കാർ അനുനയത്തിന് ശ്രമിക്കുന്നുവെന്ന വിലയിരുത്തലുണ്ടാകില്ലേ എന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. അതിനുള്ള സാഹചര്യം ഒരുക്കേണ്ടതില്ലായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്നലെയാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തുന്ന ഗവർണർക്കെതിരെ വിട്ടുവീഴ്ച വേണ്ട എന്നാണ് സർക്കാർ നിലപാട്. അത് ആവർത്തിക്കുകയാണ് നേതാക്കൾ. ഗവർണർ ആർഎസ്എസിന് വേണ്ടി പ്രചാരവേല ചെയ്യുകയാണ്. ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾ ആർഎസ്എസ് തലവനെ സന്ദർശിച്ചത് കീഴ്‍വഴക്കത്തിന് ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബില്ലുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ബില്ലുകൾ പോക്കറ്റിൽ ഇട്ടു നടക്കാനാണോയെന്നായിരുന്നു തോമസ് ഐസകിന്റെ ചോദ്യം. പ്രായാധിക്യത്തിന്റെ പ്രശ്‌നമാണ് ഗവർണർക്കെന്ന് ഐസക്ക് പരിഹസിച്ചു. ഗവർണർക്കെതിരെ ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് കത്തെഴുതി. രാജ്ഭവന്റെ പരിശുദ്ധി കാക്കാൻ നിർദേശിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഗവർണറെ സിപിഎം - സിപിഐ മുഖപത്രങ്ങളും ഗവർണറെ കടന്നാക്രമിച്ചു. വിലപേശി കിട്ടിയ നേട്ടങ്ങളിൽ ഗവർണർ മതിമറക്കുകയാണെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തി. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിനായി രാജഭവനെ ഉപയോഗിക്കുന്നു എന്നാണ് ജനയുഗം കുറ്റപ്പെടുത്തിയത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News