മുഖ്യമന്ത്രി രാജ്ഭവനിൽ; ഭാരതാംബ ചിത്രം ഒഴിവാക്കി ഗവര്‍ണര്‍

മാഗസിന്‍ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് പങ്കെടുത്തത്

Update: 2025-09-28 05:33 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സർവകാശാല വിഷയത്തിൽ ഗവർണറുമായി നിയമയുദ്ധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിൽ എത്തി. രാജ്ഭവൻറെ ഇൻ ഹൗസ് മാഗസിനായ 'രാജഹംസത്തിന്റെ' പ്രകാശനത്തിനായാണ് മുഖ്യമന്ത്രി, രാജ്ഭവനിൽ എത്തുന്നത്.ശശി തരൂര്‍ എം.പിയും പരിപാടിയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കിയിരുന്നു.നേരത്തെ   രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടായിരുന്നു ഗവര്‍ണര്‍ സ്വീകരിച്ചിരുന്നത്. 

രാജ്ഭവനുകളുടെ പേര് മാറ്റി ലോക് ഭവൻ എന്നാക്കണമെന്ന് ശശി തരൂർ പറഞ്ഞു. ജനങ്ങളുടെ ഭവനമാകണം രാജ്ഭവനെന്നും തരൂർ ചടങ്ങിൽ പറഞ്ഞു.

Advertising
Advertising

സർക്കാരിനെ പിന്തുണക്കുന്നതും അല്ലാത്തതുമായ അഭിപ്രായങ്ങൾ ഈ മാസികയിൽ ഉണ്ടാകുമെന്നും ആ അഭിപ്രായങ്ങൾ ലേഖകന്‍റേതാണെന്നും സർക്കാരിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആദ്യപതിപ്പിലെ ആർട്ടിക്കിൾ200മായി ബന്ധപ്പെട്ട ലേഖനത്തിലെ അഭിപ്രായം സർക്കാറിന്റേതല്ല. വിരുദ്ധ അഭിപ്രായങ്ങൾ അംഗീകരിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത്.വിരുദ്ധ അഭിപ്രായങ്ങൾ അലോസരപ്പെടുത്തുന്നില്ല.നിറഞ്ഞ സന്തോഷത്തോടെ രാജഹംസം മാസിക പ്രകാശനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

വിഡിയോ റിപ്പോര്‍ട്ട് കാണാം

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News