എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ

ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയെന്നാണ്

Update: 2026-01-12 09:13 GMT

തിരുവനന്തപുരം: സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. ഇടത് സർക്കാർ നേട്ടങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ. ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്.

ചോദ്യങ്ങൾക്ക് എതിരെ കോൺഗ്രസ് അധ്യാപക സംഘടനകൾ രം​ഗത്തെത്തി. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയെന്നാണ്. അതി ദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കം ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം.മത്സരത്തിന് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍റെ കേരളം പുസ്തകത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഇടത് സഹയാത്രികരുടെയും ലേഖനങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളുമാണുള്ളത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News