മുഖ്യമന്ത്രിയുടെ സന്ദർശനം: കൊല്ലത്ത് ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെയാണ് തടങ്കലിൽ ആക്കിയത്

Update: 2023-02-24 11:45 GMT
Advertising

കൊല്ലം: മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെയാണ് തടങ്കലിൽ ആക്കിയത്. അതിനിടെ ആർ.വൈ.എഫ് പ്രവർത്തകൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളേജ് ജംഗഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.


രണ്ടുപേരെ ചവറയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയത്ത് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായും വിവരമുണ്ട്. മാടംനടയിൽ വെച്ച്് ആർ.വൈ.എഫ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. സംഭവങ്ങളിൽ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനായി കൊല്ലത്തേക്ക് വരാനിരിക്കുകയാണെന്ന് പറഞ്ഞാണ് ചവറയിൽ നിന്നും രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയത്.



Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News