ബുക്കിന്‍റെ പേപ്പർ കീറിയതിന് നാലു വയസുകാരിക്ക് അംഗനവാടി ജീവനക്കാരിയുടെ മര്‍ദനം

ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്

Update: 2022-04-30 02:38 GMT

കൊല്ലം: കൊല്ലം ചിതറയിൽ നാല് വയസുകാരിയെ അംഗനവാടി ജീവനക്കാരി മർദിച്ചതായി പരാതി. ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്. കൊത്തല അംഗൻവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി. അംഗൻവാടിയിലെ ബുക്കിന്‍റെ പേപ്പർ കീറിയതിനായിരുന്നു മർദനം. സ്റ്റീൽ സ്കെയിൽ കൊണ്ട് ഇടതുകാലിനു താഴെ അടിച്ചു. തൊട്ടടുത്ത ദിവസം കൂട്ടിയുടെ കാലിൽ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. വിവരം തിരക്കിയപ്പോൾ ആനയുടെയും കുതിരയുടെയും ചിത്രമുള്ള ബുക്കിലെ പേപ്പർ കീറിയതിന് സുജാത മർദിച്ച കാര്യം കുട്ടി വെളിപ്പെടുത്തി. കടക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ അടിയേറ്റതിനെ തുടർന്ന് നീരു വന്നതായി കണ്ടെത്തി.

ചിതറ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സുജാതയ്ക്കെതിരെ പൊലീസ് കേസെടുത്തു. അംഗനവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News