ചിന്തൻ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചത്: കെ.സുധാകരൻ

'കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണ് ആനിരാജയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായത്'

Update: 2022-07-17 09:26 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ വിശദീകരണം പരിശോധിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു

'ധീരജിന്റെ കൊലപാതകക്കേസിലെ പ്രതി നിഖിൽ പൈലി ആരെയും കൊല്ലാൻ പോയിട്ടില്ല. ഗുണ്ടകളെ ക്യാംപസിൽ കൊണ്ട് പോയി പാർപ്പിച്ചത് സി.പി.എമ്മാണ്. സി.പി.എം ഗുണ്ടകൾ ആക്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ടവരാണ്. ഓടി തളർന്നു വീണിടത്ത് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. അതുകൊണ്ടാണ് മരണം ഇരന്നു വാങ്ങി എന്ന് പറഞ്ഞത്'. എസ്എഫ്‌ഐ പോലും ആരെങ്കിലും കുത്തിയതായി സാക്ഷി പറഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു.

Advertising
Advertising

'മുഖ്യമന്ത്രിയുടെ നിലവാരം ഇതാണെങ്കിൽ എം.എം മണിയുടെ നിലവാരം പറയേണ്ടതില്ലല്ലോ? മണി എല്ലാ കാലത്തും വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന നേതാവാണ്. ആനി രാജയ്ക്ക് എതിരായ എം.എം മണിയുടെ പരാമർശം മോശമായി പോയി. കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണ് ആനിരാജയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായത്. സി.പി.എം നിർദേശം തലയാട്ടി അനുസരിക്കുന്ന സംഘമായി കേരള പൊലീസ് മാറിയെന്നും സുധാകരൻ പറഞ്ഞു. എന്നാൽ തൊണ്ടിമുതൽ മാറ്റിയെന്ന ആരോപണത്തിൽ മന്ത്രി ആന്റണി രാജു വിഷയത്തിൽ കെ സുധാകരൻ പ്രതികരിച്ചില്ല.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News