സി.ഐ പി.ആർ സുനുവിന് തിരിച്ചടി; പിരിച്ചുവിടാനുള്ള നടപടിക്കെതിരെ നൽകിയ അപേക്ഷ തള്ളി

പീഡനപരാതിയിൽ 31നകം സർക്കാറിന് വിശദീകരണം നൽകണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

Update: 2022-12-23 06:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പിരിച്ചുവിടാനുള്ള നടപടിക്കെതിരെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനു നൽകിയ അപേക്ഷ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. പീഡനപരാതിയിൽ 31നകം സർക്കാറിന് വിശദീകരണം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് പി.ആർ സുനു.

തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നാം പ്രതിയാണ് പി ആർ സുനു. സുനുവിനെ പിരിച്ചുവിടാൻ നടപടി വകുപ്പ് തുടങ്ങിയിരുന്നു .പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

Advertising
Advertising

എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വീട്ടിൽവെച്ചും കടവന്ത്രയിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.

15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ സുനു. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News