പൗരത്വ ഭേദഗതി സമരം: സംസ്ഥാനത്ത്​ 835 കേസുകളിൽ പിൻവലിച്ചത്​ രണ്ടെണ്ണം മാത്രം

കുറുക്കോളി മൊയ്​തീ​ന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്

Update: 2021-08-31 02:36 GMT

പൗരത്വ നിയമത്തിന്‍റെ പേരിൽ സംസ്ഥാനത്ത് നടന്ന സമരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ പിൻവലിച്ചത് രണ്ടെണ്ണം മാത്രം. കണ്ണൂർ നഗരത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ മാത്രമാണ് പിൻവലിച്ചത്. ആകെ രജിസ്റ്റർ ചെയ്തിരുന്നത് 835 കേസുകളാണ്.

കുറുക്കോളി മൊയ്​തീ​ന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ​സഭ മറുപടി ഇപ്പോഴാണ്​ ലഭ്യമായത്​. നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ സർക്കാർ കേസുകൾ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നത്​. പൗരത്വ നിയമത്തിനെതി​രെ നിയമാനുസൃതം പ്രതി​ഷേധിച്ചവർക്കെതി​രെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ​ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു.കണ്ണൂർ സിറ്റി പരിധിയിലാണ്​ പിൻവലിച്ച രണ്ട്​ കേസുകൾ.

Advertising
Advertising

ജില്ലകളിൽ പൊലീസ് രജിസ്​റ്റർ ചെയ്​ത കേസുകൾ

തിരുവനന്തപുരം സിറ്റി -39, തിരുവനന്തപുരം റൂറൽ- 47, കൊല്ലം സിറ്റി -15, കൊല്ലം റൂറൽ- 29, പത്തനംതിട്ട- 16, ആലപ്പുഴ -25, കോട്ടയം- 26, ഇടുക്കി -17, ​എറണാകുളം സിറ്റി- 17, റൂറൽ- 38, തൃശൂർ- സിറ്റി 66, റൂറൽ- 20, പാലക്കാട്​ -85, മലപ്പുറം- 93, കോഴിക്കോട്​ സിറ്റി- 103, കോഴിക്കോട്​ റൂറൽ- 103, വയനാട്-​ 32, കണ്ണൂർ സിറ്റി- 54, കണ്ണൂർ റൂറൽ- 39, കാസർകോട്​-൧൮


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News