Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കണ്ണൂര്‍: യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്എഫ്‌ഐ,കെഎസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കാസർകോട് എംഐസി കോളേജിലെ യുയുസി സഫ്വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്.
കോടതി ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം നൽകിയില്ലെന്ന് യുഡിഎസ് എഫ് ആരോപിച്ചു.വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്‌യു ആരോപിച്ചു.
എന്നാല്‍ ആരോപണം എസ്എഫ് ഐ നിഷേധിച്ചു. പരാജയ ഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ മുതലാണ് ഇലക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചത്. സംഘര്‍ഷം രൂക്ഷമാവാതിരിക്കാന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത് എസ്എഫ്ഐ പ്രവർത്തകയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐഎസ്എഫ്ഐ നേതാക്കൾ പോലീസിനെ തടഞ്ഞു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അഥിശ .കെ. യെ വിട്ടയക്കണം എന്നാണ് ആവശ്യം.