മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി യോഗത്തിൽ കയ്യാങ്കളി

പ്രവർത്തക ശിൽപ്പശാല നടന്ന ഹാളിലേക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരച്ചുകയറി.

Update: 2024-03-19 08:42 GMT

കാസർകോട്: കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി. പ്രവർത്തക ശിൽപ്പശാല നടന്ന ഹാളിലേക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഇരച്ചുകയറി. ജില്ലാ പ്രസിഡന്റ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡാ, നവനീത് ബഡാജെ, തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന യാദവ ബഡാജെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിൽപ്പശാല. ജില്ലാ കമ്മിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരച്ചുകയറി യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.

Advertising
Advertising

നേരത്തെ ഈ പ്രദേശത്ത് ബി.ജെ.പി സംഘടനാ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില തീരുമാനങ്ങളെടുത്തിരുന്നു. ഇതൊന്നും പാലിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News