കുർബാന ഏകീകരണം; കര്‍ദിനാളിനെ ബഹിഷ്കരിക്കാനൊരുങ്ങി എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് അല്‍മായ മുന്നേറ്റ സ്വീകരിച്ചിരിക്കുന്നത്

Update: 2021-12-13 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കുർബാന ഏകീകരണത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ ബഹിഷ്കരിക്കാനൊരുങ്ങി എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും. അതിരൂപതയിൽ മാർപ്പാപ്പ നൽകിയ ഇളവ് മറികടന്നുള്ള ഏത് ശ്രമത്തെയും നേരിടുമെന്ന് ഇന്നലെ ചേര്‍ന്ന അല്‍മായ യോഗം തീരുമാനിച്ചിരുന്നു. വിമത വിഭാഗത്തിനെതിരെ മറ്റ് വിശ്വാസികളും സംഘടിച്ച് തുടങ്ങി.

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് അല്‍മായ മുന്നേറ്റ സ്വീകരിച്ചിരിക്കുന്നത്. തിരുന്നാൾ, വെഞ്ചിരിപ്പ്, നവവൈദീകരുടെ പട്ടം ഉൾപ്പെടെ ഒരു ചടങ്ങിലും കർദിനാൾ ആലഞ്ചേരി പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെ ബലമായി നേരിടാനാണ് തീരുമാനം.

ഇനിമുതല്‍ ജനാഭിമുഖ കുര്‍ബാനയോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന സിനഡ് പിതാക്കന്മാരെയും തങ്ങള്‍ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസി കൂട്ടായ്മായ അല്‍മായ മുന്നേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവകകള്‍ തോറും വികാരിയച്ചന്മാരുടെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും മറ്റും സഹകരണത്തോടെ ലിറ്റര്‍ജിക്കല്‍ ഫോറം രൂപീകരിച്ചായിരിക്കും തുടര്‍ സമരപരിപാടികള്‍ ഉണ്ടാവുക. ഏകീകൃത രീതിയിലുള്ള കുർബാന നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭ സംരക്ഷണ സമിതി എറണാകുളം-അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്‍റണി കരിയിലിന് നിവേദനം നല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെതിരായ പ്രതിഷേധങ്ങള്‍ ചെറുക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News