കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകും: മുഖ്യമന്ത്രി

കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചകൾ സജീവമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം

Update: 2022-04-05 16:43 GMT
Editor : afsal137 | By : Web Desk
Advertising

രാജ്യത്ത് കോൺഗ്രസ് അനുദിനം ശോഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. സംസ്ഥാനത്തെ വികസന പദ്ധതികൾക്കെതിരെ കോൺഗ്രസും ബിജെപിയും ലീഗും കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ഒരു വികസന പദ്ധതിയും നടക്കരുതെന്നാണ് ഇവരുടെ നിലപാട്, അടിസ്ഥാനപരമായി സിപിഎമ്മിനോടുള്ള വെറുപ്പാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ ഒരു കാര്യത്തിനു വേണ്ടിയും യു.ഡി.എഫ് പാർലമെന്റിൽ ശബ്ദമുയർയില്ല, ഭീകരമായ വേട്ടയാടലുകൾ നേരിട്ടാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു വന്നത്, പാർട്ടി അവസാനിച്ചെന്ന് പല ഘട്ടത്തിൽ പലരും വിധിയെഴുതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചകൾ സജീവമാവുകയാണ്. വിശാല മതേതര സഖ്യത്തിലാണ് കോൺഗ്രസിന് ഇടമെന്നും അതിൽ ഭാഗമാകണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

കോൺഗ്രസുമായി ദേശീയ തലത്തിലെ സഖ്യത്തിനു പകരം ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്ന അഭിപ്രായമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്. വിശാല മതേതര സഖ്യം ഉൾപ്പെടെയുള്ള സാധ്യതകൾ ചർച്ച ചെയ്ത് പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള മീഡിയ വണ്ണിനോട് പറഞ്ഞു. സംഘടനയിലും ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങൾക്കു കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയാവുകയും കേന്ദ്ര സെക്രട്ടേറിയേറ്റ് പുനസ്ഥാപിക്കകയും ചെയ്യും. 75 വയസ്സ് നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാകും ഇളവ് . ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുമുഖങ്ങൾ വരാൻ സാധ്യതയുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News