'ജാഗ്രതക്കുറവുണ്ടായി'; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി ദിവ്യക്കെതിരെ മുഖ്യമന്ത്രിയും

ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല

Update: 2025-02-03 04:53 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരെ മുഖ്യമന്ത്രിയും. ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കെ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ല . നവീൻ ബാബുവിന്‍റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിപാടുകളിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി .

മുസ്‍ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടെന്നും സമ്മേളനത്തിൽ വിലയിരുത്തൽ. പൗരത്വ ഭേദഗതി, ഫലസ്തീൻ വിഷയങ്ങളിലെ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് ഗൗരവത്തിൽ പരിശോധിക്കണം. പാർട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. അകലം വർധിക്കുന്നതായി എല്ലാ സമ്മേളനങ്ങളിലും ചർച്ച വന്നുവെന്നും മറുപടിയിൽ മുഖ്യമന്ത്രി നേതാക്കൾ പക്വതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News