'ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നുപോയി; മുഖ്യമന്ത്രി നടത്തിയത് മൻ കീ ബാത്ത്'; വി.ഡി സതീശൻ

'അന്വേഷണം നടക്കുന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രി പറയുന്നത് നിയമ വിരുദ്ധമാണെന്നും സതീശൻ കുറ്റപ്പെടുത്തി

Update: 2022-06-27 09:43 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നുപോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി ഡിമൻഷ്യാ ബാധിച്ചത് പോലെയാണ് പെരുമാറുന്നത്. പിണറായി വിജയനടക്കമുള്ളവർ സഭയിൽ പെരുമാറിയത് പോലെ ഞങ്ങൾ സഭയിൽ പെരുമാറില്ല. ഇന്ന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളത്തിന്റെ 90 ശതമാനവും മൻ കീ ബാത്ത് ആയിരുന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. എസ്.എഫ്.ഐ ക്കാർ പറഞ്ഞതാണോ ഇതെന്നും വി.ഡി സതീശൻ ചോദിച്ചു. അന്വേഷണം നടക്കുന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രി പറയുന്നത് നിയമ വിരുദ്ധമാണെന്നും സതീശൻ കുറ്റപ്പെടുത്തി.കെ.പി.സി.സി ഓഫീസിൽ സി.പി.എം അക്രമിച്ചു. തന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.

പിണറായിൽ നിന്ന് നിയമസഭ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നിയമസഭ അടിച്ചുതകർത്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News