രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: ചെന്നിത്തല

''ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു''

Update: 2024-04-23 12:29 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. 

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. 

 പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News