കര്‍ഷകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആലപ്പുഴയില്‍

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണു മുഖാമുഖത്തില്‍ പരിഗണിക്കുക

Update: 2024-03-02 02:05 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: നവകേരള സദസിന്‍റെ തുടര്‍ച്ചയായി കര്‍ഷകരും മുഖ്യമന്ത്രി പിണറായി വിജയനും സംവദിക്കുന്ന മുഖാമുഖം ഇന്ന് ആലപ്പുഴയില്‍. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി നടക്കുന്നത്.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണു മുഖാമുഖത്തില്‍ പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി ചര്‍ച്ചചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി, എ.എം ആരിഫ് എം.പി, പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും.

Full View

Summary: Farmers and Chief Minister Pinarayi Vijayan will have a face-to-face conversation today in Alappuzha district as a continuation of Navakerala Sadass.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News