എസ്.എം.എ ബാധിതനായ ഇവാന്‍റെ ചികിത്സക്കായി നാളികേരം ചലഞ്ച്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമാഹരിച്ചത് 20.50 ലക്ഷം

നാളികേര സമാഹരണത്തിലൂടെ ശേഖരിച്ച തുക പാണക്കാട് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി

Update: 2022-08-29 08:18 GMT

പേരാമ്പ്ര: ജനിതക രോഗമായ എസ്.എം.എ ബാധിതനായ പാലേരിയിലെ കല്ലുള്ളതിൽ മുഹമ്മദ്‌ ഇവാന്‍റെ ചികിത്സ ഫണ്ട്‌ കണ്ടെത്താൻ വ്യത്യസ്ത പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. നാളികേരം ചലഞ്ചിലൂടെ 20.50 ലക്ഷം രൂപയാണ് യൂത്ത് ലീഗ് സമാഹരിച്ചത്. ചികിത്സക്ക് ആവശ്യമായ 18 കോടി സമാഹരിക്കാൻ ചികിത്സ സഹായ കമ്മിറ്റിയും വിവിധ കൂട്ടായ്മകളും സംഘടനകളും വ്യത്യസ്തമായ രീതികളിൽ ഫണ്ട്‌ സമാഹരിക്കുമ്പോഴാണ് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നാളികേരം ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്.

Advertising
Advertising

നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ 86 യൂണിറ്റുകളിൽ നിന്നായി രണ്ട് ലക്ഷത്തി മുപ്പത്തി ഒന്നായിരത്തിൽ കൂടുതൽ നാളികേരമാണ് ചലഞ്ചിന്‍റെ ഭാഗമായി സമാഹരിച്ചത്. ശേഖരിച്ച നാളികേരം പൊതു ലേലം വിളിച്ചു വില്പന നടത്തി.നാളികേര സമാഹരണത്തിലൂടെ ശേഖരിച്ച തുക പാണക്കാട് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് പി.സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് മിസ്അബ് കീഴരിയൂർ,വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ,ചികിത്സാ കമ്മിറ്റി വർക്കിങ് ചെയർമാൻ എസ്.പി കുഞ്ഞമ്മദ്,കൺവീനർ കെ സിദ്ധീഖ് തങ്ങൾ, മുഹമ്മദലി കോറോത്ത്,സലീം മിലാസ്,കെ സി മുഹമ്മദ്‌,സത്താർ കീഴരിയൂർ,ടി കെ നഹാസ്,സി കെ ജറീഷ്, ശംസുദ്ധീൻ വടക്കയിൽ, കെ.സി മൊയ്തു,മുഹമ്മദ്‌ പുതിയോട്ടിൽ, സിറാജ് കിഴക്കേടത്ത്,ഗഫൂർ വാല്യക്കോട്,എൻ കെ ഹാരിസ്,പി.സി ഉബൈദ്,അഫ്സൽ അൽസഫ,നൗഷാദ് ചക്കിട്ടപ്പാറ,അബ്ബാസ് കീഴരിയൂർ,പഞ്ചായത്ത്‌ -ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News