സ്ത്രീപീഡന പരാതി ഒതുക്കാന്‍ ശ്രമം; എ.കെ ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനും പരാതി

മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ യൂത്ത് ലീഗും പരാതി നൽകിയിട്ടുണ്ട്.

Update: 2021-07-20 16:03 GMT

സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് വീണ എസ്. നായരാണ് പരാതി നൽകിയത്. 

മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും പരാതി നൽകിയിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകിയത്. ഐ.പി.സി 118 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. 

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകള്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. 

Advertising
Advertising

കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം, അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. മീഡിയവണ്‍ വാര്‍ത്ത മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പീഡനപരാതിയാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News