ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് എട്ടുകോടിയിലധികം രൂപ തട്ടിയെടുത്തു; ലീഗ് നേതാവായ ട്രാവൽസ് ഉടമക്കെതിരെ പരാതി

തിരൂരങ്ങാടി സ്വദേശി അഫ്സൽ വലിയപീടിയേക്കല്‍ 100ലധികം പേരെ വഞ്ചിച്ചെന്നാണ് പരാതി

Update: 2025-10-19 05:21 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

തിരൂർ: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ട്രാവൽസ് ഉടമയായ അഫ്സൽ വലിയപീടിയേക്കലിനെതിരെയാണ് പരാതി. 100 ലധികം പേരിൽ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.2023- 24 കാലയളവിൽ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുൽ ഈമാൻ എന്ന ട്രാവെൽസ് ഏജൻസി വഴിയാണ് അഫ്സൽ ആളുകളെ സമീപിച്ചത്..പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവൽസ് മുഖേന ഹജ്ജിനു പോകാൻ പണം നൽകി.

അഞ്ചര ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ് ഇവർ ഇയാൾക്ക് നൽകിയത്.ഹജ്ജ് യാത്രയ്ക്ക് സമയായപ്പോൾ ആളുകൾക്ക് തീയതിയും നൽകി. എന്നാൽ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല.പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെൽസ് ജീവനക്കാർ അറിയിക്കുകയായിരുന്നു.

Advertising
Advertising

പിന്നീട് നൽകിയ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ ഇയാൾ തയ്യാറായില്ല. പൊലീസിൽ പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ലെന്ന  ആക്ഷേപവുമുണ്ട്. പണം ആവശ്യപ്പെട്ട് പണം ലഭിക്കാനുള്ള 50 ലധികം പേർ അഫ്സലിന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തി.

ഈ വർഷം സർക്കാർ മുഖേനയും മറ്റു ട്രാവൽസ് ഏജൻസി മുഖേനയും ഹജ്ജിന് പോകുന്നവർ പണം ലഭിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷിച്ച ഇവരും ഇതോടെ പ്രതിസന്ധിയിലായി. പണം നൽകിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സൽ.തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് നേതാവ് കൂടിയാണ് അഫ്സൽ.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News