തിരുവനന്തപുരം വെള്ളറടയിൽ 75 വയസ്സായ സ്ത്രീയെയും മകളെയും വീട് കയറി മർദിച്ചതായി പരാതി

വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകൾ ഗീത എന്നിവർക്കാണ് മർദനമേറ്റത്

Update: 2023-08-16 15:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ 75 വയസ്സായ സ്ത്രീയെയും മകളെയും വീട് കയറി മർദിച്ചതായി പരാതി. വഴിത്തർക്കത്തിന്റെ പേരിൽ ഗുണ്ടകൾ മർദിച്ചതായാണ് പരാതി. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകൾ ഗീത എന്നിവർക്കാണ് മർദനമേറ്റത്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നാലുമാസമായി നടക്കുന്ന വഴിത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിയുടെ കാര്യത്തിൽ സുന്ദരിക്കും ഗീതയ്ക്കും അനുകൂലമായി കോടതിയിൽ സ്റ്റേ നിലനിന്നിരുന്നു. ഇതിനിടെയാണ് ഗുണ്ടകളെത്തി മർദിച്ചെന്ന ആരോപണവുമായി ഇവർ രംഗത്തെത്തുന്നത്. ഇതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും ഇവർ ഹാജരാക്കി.

Advertising
Advertising

ഒരു മാസത്തോളം വെള്ളറട സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ വിഷയം വാർത്തയായതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News