ഗാന്ധി പ്രതിമക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വെച്ചതായി പരാതി

പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

Update: 2025-08-15 13:30 GMT

മലപ്പുറം: ഗാന്ധി പ്രതിമക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വെച്ചതായി പരാതി. പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. മലപ്പുറം എടക്കരയില്‍ ഇന്നലെയാണ് സംഭവം.

ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഗാന്ധി പ്രതിമക്ക് മുന്നില്‍ റീത്ത് വെച്ചത് എന്നതാണ് പരാതി. ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചതാണെന്നാണ് അശോക് കുമാറിന്റെ വിശദീകരണം.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും, ഡിവൈഎഫ്ഐയും രംഗത്തെത്തി. കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ഗാന്ധിപ്രതിമ വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News