ലാബ് നിർമാണം തടസ്സപ്പെടുത്തി കൊടി കുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകൻ

മണ്ണെടുപ്പ് വീടുകൾക്ക് ഭീഷണിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം

Update: 2025-03-17 04:53 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ലാബിന്റെ നിർമാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണർകാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 

20 വർഷമായി വിദേശത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടിൽ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവർഷം മുമ്പ് പാമ്പാടിയിൽ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു. ഒടുവിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു.മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തിൽ അടച്ചു. എന്നാൽ മണ്ണ് നിൽക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി.അഞ്ചര ലക്ഷം രൂപ ട്രഷറിയിൽ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവർത്തകർ എത്തി നിർമ്മാണ ജോലികൾ തടഞ്ഞതായി ജേക്കബ് കുര്യൻ പറയുന്നു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം.

എന്നാൽ അനിയന്ത്രിതമായി മണ്ണെടുക്കുക വഴി സമീപത്തെ എട്ടോളം കുടുംബങ്ങൾക്ക് ഭീഷണിയുണ്ട്.ഇവർ പ്രതിഷേധത്തിന് ഇറങ്ങിയപ്പോൾ പാർട്ടി പിന്തുണയ്ക്കുകയായിരുന്നു യെന്ന് സിപിഎം ലോക്കൽ സെക്രട്ടറി പ്രതീഷ് മീഡിയവണിനോട് പറഞ്ഞു.പ്ലാനിൽ ഭേദഗതി വരുത്തി വീടുകൾ സംരക്ഷിക്കുന്ന തരത്തിൽ നിർമ്മാണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രതിഷേധം പദ്ധതിക്കെതിരെയല്ലെന്നും  മണ്ണെടുപ്പ് മൂലം വീടുകൾക്ക് ഭീഷണി നേരിടുന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് നിലപാടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News