മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കേസെടുക്കാൻ കോടതി ഉത്തരവ്

മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് മണ്ണാർക്കാട് മുൻസിഫ് കോടതി ഉത്തരവിട്ടത്.

Update: 2022-07-30 12:29 GMT

പാലക്കാട്: അട്ടപ്പാടിയിൽ ആൾകൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവ്. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് മണ്ണാർക്കാട് മുൻസിഫ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.  

അതേസമയം, മധുവധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 19ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു ആദ്യമൊഴിയെന്ന് കക്കി മൂപ്പൻ കോടതിയിൽ പറഞ്ഞു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി.  

Advertising
Advertising

പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നും ഇക്കാര്യം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നുമാണ് മധുവിന്‍റെ അമ്മ മല്ലി പരാതി നല്‍കിയത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കേസില്‍ കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നും മധുവിന്റെ കുടുംബം ആരോപിക്കുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News