പത്തനംതിട്ട കോന്നിയിൽ CPM ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് മർദിച്ചെന്ന് പരാതി
പരാതിക്കാർക്കൊപ്പം എത്തിയ രാജേഷ് കുമാറിനെ പോലീസ് സ്റ്റേഷനുള്ളിലേക്ക് വിളിച്ചുകൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു
Update: 2025-01-27 01:14 GMT
പത്തനംതിട്ട: കോന്നിയിൽ സി പി എം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് മർദ്ദിച്ചു എന്ന് പരാതി.സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം ടി രാജേഷ് കുമാറിനെ പോലീസ് മർദ്ദിച്ചുവെന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. പരാതിക്കാർക്കൊപ്പം എത്തിയ രാജേഷ് കുമാറിനെ പോലീസ് സ്റ്റേഷനുള്ളിലേക്ക് വിളിച്ചുകൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു.
രാജേഷ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ തേടി. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ് രാജേഷ്. പോലീസ് സ്റ്റേഷന് അകത്ത് കൊണ്ടുപോയി രാജേഷിനെ മർദ്ദിച്ചുവെന്ന് പരാതിക്കാരിയായ വീട്ടമ്മയും പറഞ്ഞു.