താമരശ്ശേരിയിൽ നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതി; രണ്ട് പേർ അറസ്റ്റിൽ

അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശൻ, വാഴയില്‍ ഷെമീർ എന്നിവരാണ് അറസ്റ്റിലായത്.

Update: 2024-09-18 04:20 GMT

കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശൻ , വാഴയില്‍ ഷെമീർ എന്നിവരാണ് അറസ്റ്റിലായത്.

കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജ നടത്തണമെന്നാണ് ഇരുവരും യുവതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതേച്ചൊല്ലിയുള്ള നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് താമരശ്ശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News