'അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു': കെ.വി തോമസ്

'എല്‍.ഡി.എഫും സി.പി.എമ്മും പരാജയ കാരണം അന്വേഷിക്കണം'

Update: 2022-06-03 06:51 GMT
Editor : Lissy P | By : Web Desk
Advertising

തൃക്കാക്കര:  ജനവിധി അംഗീകരിക്കുന്നെന്നും  ഉമ തോമസിനെ അഭിനന്ദിക്കുന്നുന്നെന്നും കെ.വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയമെന്നും എല്‍.ഡി.എഫും സി.പി.എമ്മും പരാജയ കാരണം അന്വേഷിക്കണമെന്നും കെ.വി തോമസ് പറഞ്ഞു. 

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.വി തോമസ് ഒരു എഫക്ടുമുണ്ടാക്കിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതികരിച്ചു.സ്വന്തം പഞ്ചായത്തില്‍ പോലും പത്ത് വോട്ട് തോമസിന്‍റെ വകയില്‍ പോയിട്ടില്ലെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്സവം നടക്കുന്നിടത്ത് കൊണ്ടുപോയി ചെണ്ട കൊട്ടിയിട്ട് വെറുതെ ആളെ ഞെട്ടിക്കുകയാണോ? എന്നും സുധാകരന്‍ ചോദിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News