എറണാകുളത്ത് വോട്ട് ചോരി ആരോപണവുമായി കോൺഗ്രസ്
27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്
Update: 2025-10-15 12:47 GMT
എറണാകുളം: കൊച്ചി കോപ്പറേഷനിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ വോട്ട് ചോരി ആരോപണവുമായി കോൺഗ്രസ്. കൊച്ചി കോപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകളുണ്ടന്നാണ് കോൺഗ്രസ് കണ്ടെത്തൽ. 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്.
130022 കള്ളവോട്ടുകളാണ് മുഴുവനായി കണ്ടെത്തിയത്. ഒരേ പേരുകൾ, ഒരേ മേൽവിലാസം എന്നിവയിലാണ് വോട്ടുചേർത്തത്. ഇരട്ട വോട്ടിൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി.