'അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോൺഗ്രസ്, ഇടതു മുന്നണികൾ ഒരുമിച്ചാണ്'; പ്രധാനമന്ത്രി

മോദി വിരോധം കാരണം കേന്ദ്ര പദ്ധതികൾക്ക് കേരള സര്‍ക്കാര്‍ തടസമുണ്ടാക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Update: 2024-01-03 13:59 GMT
Advertising

തൃശ്ശൂര്‍: അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോൺഗ്രസ്, ഇടതു മുന്നണികൾ ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയതോടെ മോദി ഗ്യാരന്‍റി പുലർന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തൃശൂരില്‍ സംഘടിപ്പിച്ച മഹിളാ മോര്‍ച്ചാ സംഗമവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മോദി സർക്കാർ മുത്തലാഖ് ഒഴിവാക്കി. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും കോൺഗ്രസ്, ഇടതു മുന്നണികൾ ഒരുമിച്ചാണ്. കേരളത്തിൽ 'ഇന്‍ഡ്യ' മുന്നണിയെ ബി.ജെ.പി പരാജയപ്പെടുത്തും. കോൺഗ്രസ്, ഇടത് മുന്നണികൾ ജനങ്ങളോട് വഞ്ചനയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. മോദി വിരോധം കാരണം കേന്ദ്ര പദ്ധതികൾക്ക് കേരള സര്‍ക്കാര്‍ തടസമുണ്ടാക്കുകയാണ്'. പ്രധാനമന്ത്രി പറഞ്ഞു. 

'സ്വർണ്ണക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്‌ നടന്നതെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രം തരുന്ന പണത്തിന് കണക്ക് വേണ്ടെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. 'ഇന്‍ഡ്യ' മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണ്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നുണ്ട്. തൃശൂർ പൂരത്തിന്‍റെ പേരിൽ നടക്കുന്ന വിവാദം നിർഭാഗ്യകരമാണ്'. ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്തതിന് ക്രൈസ്തവ സഭാധ്യക്ഷന്മാർക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. 

മഹിളാ മോർച്ചയുടെ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിൽ നടന്ന സമേളനത്തിൽ പങ്കെടുക്കാനായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി തൃശൂരിലെത്തിയത്.  മലയാളത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, താൻ നൽകിയ ഉറപ്പുകൾ ജനം അംഗീകരിച്ചെന്നും വനിതാ ബില്ല് നടപ്പിലാക്കിയതും സൂചിപ്പിച്ചു. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നുവെന്ന് പറഞ്ഞ മോദി തൃശൂർ പൂരത്തിന്റെ പേരിൽ നടക്കുന്ന വിവാദം നിർഭാഗ്യകരമെന്നും കൂട്ടിച്ചേർത്തു. 




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News