എറണാകുളം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ജിന്റോ ജോൺ അങ്കമാലി തുറവൂർ ഡിവിഷനിൽ മത്സരിക്കും
Update: 2025-11-15 16:31 GMT
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 13 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ജിന്റോ ജോൺ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. അങ്കമാലി തുറവൂർ ഡിവിഷനിൽ നിന്നാണ് മത്സരിക്കുക. കോൺഗ്രസ് 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി പുല്ലുവഴി ഡിവിഷനിൽ മത്സരിക്കും.