തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ച് കോൺ​ഗ്രസ്

യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്

Update: 2025-11-04 14:49 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ 48 പേരാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം കോർപറേഷനിൽ കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം 23 സ്ഥാനാർഥികളെ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബാക്കി സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ മറ്റ് ഘടകകക്ഷികളുമായി അന്തിമധാരണയായിട്ടില്ല. അഞ്ച് സീറ്റുകൾ ലീ​ഗിന് നൽകണമെന്നാണ് കോൺ​ഗ്രസിന്റെ തീരുമാനമെങ്കിലും ലീ​ഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് ചെറിയ തോതിൽ പ്രതിസന്ധി ഉയർത്തുന്നുണ്ട്.

Advertising
Advertising

ജി.രവീന്ദ്രൻ നായർ, പി.ആർ പ്രദീപ്, കെ.ശൈലജ, വനജ രാജേന്ദ്ര ബാബു, വണ്ണാമല രാജേഷ്, പി.മോഹനൻ തമ്പി, നേമം ഷജീർ, ജി.പത്മകുമാർ, സുധീഷ്, ഹേമ സി.എസ്, രഞ്ജിനി, രേഷ്മ യു.എസ്, എ.ബിനുകുമാർ, ടി.ജി പ്രവീണ കുമാർ എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച ലിസ്റ്റിലുള്ളത്.

കോർപറേഷൻ തിരികെ പിടിക്കുന്നതിനായി മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെ കോൺ​ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാനാണ് കോൺഗ്രസ് നീക്കം. കെ.മുരളീധരനാണ് കോർപ്പറേഷനിൽ കോൺഗ്രസിന്റെ ചുമതല.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News