എൽദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവർത്തനത്തിലും കോൺഗ്രസ് മാറ്റിനിർത്താൻ സാധ്യത

എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ കാര്യങ്ങൾ ഉന്നയിച്ചാൽ മതിയെന്നും പൊതുവിഷയങ്ങളിൽ ഇടപെടേണ്ടെന്നും നിർദേശിക്കാനാണ് സാധ്യത.

Update: 2022-10-23 09:54 GMT

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവർത്തനത്തിലും മാറ്റിനിർത്താൻ കോൺഗ്രസ് ആലോചിക്കുന്നു. എൽദോസിനെ കെപിസിസി അംഗത്വത്തിൽനിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് വളരെ ദുർബലമായ നടപടിയാണെന്ന് വിമർശനമുണ്ട്.

കെപിസിസി അംഗം മാത്രമായ ആൾക്ക് പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തിൽ കാര്യമായ ഒരു റോളുമില്ല. അതുകൊണ്ട് തന്നെ നിലവിലെ നടപടി പേരിന് മാത്രമുള്ളതാണെന്നും വിമർശനമുണ്ട്. ഇത് മറികടക്കാനാണ് നിയമസഭയിലും എൽദോസിന് നിയന്ത്രണം ഏർപ്പെടുത്താൻ പാർട്ടി ആലോചിക്കുന്നത്. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ കാര്യങ്ങൾ ഉന്നയിച്ചാൽ മതിയെന്നും പൊതുവിഷയങ്ങളിൽ ഇടപെടേണ്ടെന്നും നിർദേശിക്കാനാണ് സാധ്യത.

അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിയിലും പൊതുസമൂഹത്തിലും നിരപരാധിത്വം തെളിയിക്കുമെന്നും എൽദോസ് പറഞ്ഞു. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News