ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന; മെഡിക്കല്‍ കോളജുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഡോക്ടര്‍ ഹാരിസിന്റെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് സമരം

Update: 2025-07-01 07:49 GMT

കണ്ണൂര്‍:ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനക്കും അനാസ്ഥയ്ക്കുമെതിരെ മെഡിക്കല്‍ കോളജുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു മുന്നില്‍ സംസ്ഥാനതല ഉദ്ഘാടനം കെ. സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥയ കുറിച്ചുള്ള ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സമരം. പാരിപ്പള്ളിയില്‍ പിസി വിഷ്ണുനാഥും, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും, മഞ്ചേരിയില്‍ എ പി അനില്‍കുമാറും കോഴിക്കോട് ഷാഫി പറമ്പിലും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തൃശ്ശൂര്‍ ടി എന്‍ പ്രതാപനും സമരം ഉദ്ഘാടനം ചെയ്തു.

Advertising
Advertising

അതിനിടെ ആരോഗ്യമേഖലയിലെ എല്‍ഡിഎഫ്- യുഡിഎഫ് കാലത്തെ കണക്കുകള്‍ താരതമ്യം ചെയ്തുള്ള ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News