കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതായി പരാതി

കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സീതത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഷമീർ പറഞ്ഞു.

Update: 2022-05-06 03:58 GMT

പത്തനംതിട്ട: തണ്ണിത്തോട് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതായി പരാതി. കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സീതത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഷമീർ പറഞ്ഞു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പരിക്കേറ്റ ഷമീർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തണ്ണിത്തോട് പ്രകടനം നടത്തി. ഷമീറിന്റെ സഹോദരൻ ഷമീമിനെയും കോൺഗ്രസ് പ്രവർത്തകൻ ജിബിനെയും എംഎൽഎയും സംഘവും ആക്രമിച്ചതായും പരാതിയുണ്ട്.

Advertising
Advertising

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News