കാസർകോട്ട് വൈദ്യുതി ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു

മേൽപ്പറമ്പ് ദേളി റോഡ് കുവത്തടിയിലായിരുന്നു അപകടം

Update: 2025-06-13 16:14 GMT
Editor : Jaisy Thomas | By : Web Desk

കാസര്‍കോട്: കാസർകോട് ദേളിയിൽ വൈദ്യുതി ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലോറിക്കകത്തുണ്ടായിരുന്ന റഫ്രിജറേറ്ററുകളിൽ 10 എണ്ണം ഭാഗികമായി കത്തി നശിച്ചു. മേൽപ്പറമ്പ് ദേളി റോഡ് കുവത്തടിയിലായിരുന്നു അപകടം.

പൂനെയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. കൂവത്തടിയിൽ എത്തിയപ്പോൾ ലോറിയുടെ മുകൾഭാഗം ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. തുടർന്ന് കണ്ടെയ്‌നറിനുള്ളിൽ ഉണ്ടായിരുന്ന റഫ്രിജറേറ്ററിലേക്ക് തീ പടരുകയായിരുന്നു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News