റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു

ചെര്‍പ്പുളശ്ശേരി സ്വദേശിയായ കോന്തത്തൊടി വീട്ടില്‍ അബ്ദുറഹിമാനാണ് മരിച്ചത്

Update: 2025-12-05 08:53 GMT

പാലക്കാട്: റോഡില്‍ പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ക്ക് ദാരുണാന്ത്യം. ചെര്‍പ്പുളശ്ശേരി സ്വദേശിയായ കോന്തത്തൊടി വീട്ടില്‍ അബ്ദുറഹിമാനാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക് കാറില്‍ വരികയായിരുന്നു ഇദ്ദേഹം. പെട്ടെന്ന് റോഡിലേക്ക് കയറിവന്ന പശുവിനെ കണ്ട് കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ചുകയറി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News