ആനി രാജയെ തള്ളി സി.പി.ഐ; വിവാദ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

ദേശീയ ജനറൽ സെക്രട്ടറിക്കാണ് സംസ്ഥാന നേതൃത്വം കത്തയച്ചത്.

Update: 2021-09-02 10:41 GMT

ആനിരാജയുടെ വിവാദ പ്രസാതാവനയ്ക്കെതിരെ പരാതി നല്‍കി സി.പി.ഐ സംസ്ഥാന നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിക്കാണ് സംസ്ഥാന നേതൃത്വം കത്തയച്ചത്. 

പൊലീസിനെതിരായ പ്രസ്താവനക്കെതിരെയാണ് പരാതി. ദേശീയ എക്സിക്യൂട്ടിവ് തീരുമാനത്തിന്റെ ലംഘനമാണ് പ്രസ്താവനയെന്നും പരാതിയില്‍ പറയുന്നു. കേരള സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പൊലീസ് ബോധപൂര്‍വ്വമായി ഇടപെടുന്നുവെന്നും ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നുവെന്നുമാണ് സി.പി.ഐ ദേശീയ നേതാവ് ആനിരാജ ഇന്നലെ പറഞ്ഞത്.

പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പറയാന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശത്തോട് യാതൊരു യോജിപ്പുമില്ലെന്നും സി.പി.ഐ സംസ്ഥാനനേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്താഴ്ച ചേരുന്ന ദേശീയ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളിലും സംസ്ഥാന നേതൃത്വം വിഷയം ഉന്നയിച്ചേക്കും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News