സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയായി വിവാദ യൂട്യൂബർ സഞ്ജു ടെക്കി

കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതിന് സഞ്ജു ടെക്കിയെ മോട്ടോർ വാഹനവകുപ്പ് ശിക്ഷിച്ചിരുന്നു.

Update: 2024-07-11 07:14 GMT

ആലപ്പുഴ: സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയായി വിവാദ യൂടൂബർ സഞ്ചു ടെക്കി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സഞ്ചു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതിന് സഞ്ജു ടെക്കിയെ മോട്ടോർ വാഹനവകുപ്പ് ശിക്ഷിച്ചിരുന്നു.

മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിനാണ് മുഖ്യാതിഥിയായി സഞ്ജു എത്തുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ കീഴിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകൻ.

കുട്ടികൾക്ക് മാതൃകയാകേണ്ട പരിപാടിയിൽ മോട്ടോർ വാഹനവകുപ്പ് ശിക്ഷിച്ച ഒരാളെ പങ്കെടുപ്പിക്കുന്നതിനെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ജില്ലാ പഞ്ചായത്ത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News